Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Womens Reservation Bill

വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം: അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: 2029 മു​ത​ൽ വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​വ​നി​താ സം​വ​ര​ണ ബി​ല്ലി​ലും മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​ലും പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യാ സ​ഖ്യ​ത്തി​ലെ ഓ​രോ എം​പി​മാ​രും വ​നി​താ സം​വ​ര​ണ​ത്തെ എ​തി​ർ​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷം എ​തി​ർ​ക്കു​ന്ന​ത് വ​നി​താ സം​വ​ര​ണ​ത്തെ​യ​ല്ല മ​റി​ച്ച് അ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​യാ​ണെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തെ എ​തി​ർ​ക്കു​ന്ന​വ​ർ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നേ​യും എ​തി​ർ​ക്കു​ക​യാ​ണ്.

ലോ​ക്സ​ഭ സീ​റ്റു​ക​ൾ കൂ​ടു​മ്പോ​ൾ സം​വ​ര​ണ സീ​റ്റു​ക​ൾ കൂ​ടും. വ​നി​താ ശാ​ക്‌​തീ​ക​ര​ണ​ത്തി​നും ഭ​ര​ണ​ഘ​ട​നാ പ​രി​ഷ്‌​ക​ര​ണ​ത്തി​നു​മു​ള്ള സ​ർ​ക്കാ​രി​ന്‍റെ​യും ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും പ്ര​ഥ​മ ല​ക്ഷ്യം ഇ​ത് കൃ​ത്യ​സ​മ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ക എ​ന്ന​താ​ണ്.

2029ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് വ​നി​താ സം​വ​ര​ണ​ത്തോ​ടെ ത​ന്നെ ന​ട​ത്ത​ണ​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. മ​റു​പ​ടി ച​ർ​ച്ച ക​ഴി​ഞ്ഞാ​ൽ വോ​ട്ടെ​ടു​പ്പ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​മാ​ണ് ബി​ല്ല് പാ​സാ​കാ​ൻ വേ​ണ്ട​ത്. 

മ​റു​പ​ടി ച​ർ​ച്ച ക​ഴി​ഞ്ഞാ​ൽ വോ​ട്ടെ​ടു​പ്പ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​മാ​ണ് ബി​ല്ല് പാ​സാ​കാ​ൻ വേ​ണ്ട​ത്. അ​തേ​സ​മ​യം വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ് ലോ​ക്‌​സ​ഭ പി​രി​ഞ്ഞ​തി​നുശേ​ഷം എ​ൻ​ഡി​എ എം​പി​മാ​രു​ടെ യോ​ഗം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രും.

National

വ​നി​താ സം​വ​ര​ണ ബി​ൽ; ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ല്ലി​നെ​തി​രെ ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. ബി​ല്ല് അ​വ​ത​രി​പ്പി​ക്കാ​ൻ സ്പീ​ക്ക​ർ നീ​ക്കം ന​ട​ത്തി​യ​തോ​ടെ​യാ​ണ് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളോ​ട് സീ​റ്റി​ൽ ഇ​രി​ക്കാ​ൻ സ്പീ​ക്ക​ർ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും അ​വ​ർ വ​ഴ​ങ്ങി​യി​ല്ല.

ബി​ല്ലി​നോ​ട് സ​ഹ​ക​രി​ക്കേ​ണ്ടെ​ന്നാ​ണ് പ്ര​തി​പ​ക്ഷ തീ​രു​മാ​നം. ഡി​എം​കെ അം​ഗ​ങ്ങ​ൾ ക​റു​ത്ത വ​സ്ത്രം ധ​രി​ച്ചാ​ണ് സ​ഭ​യി​ൽ എ​ത്തി​യ​ത്. വ​നി​താ ബി​ൽ ഭേ​ദ​ഗ​തി അ​വ​ത​രി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി തേ​ടി​യ​തോ​ടെ കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി എ​തി​ർ​ത്ത് സം​സാ​രി​ച്ചു.

ഫെ​ഡ​റ​ൽ ത​ത്വ​ത്തി​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണെ​ന്നും ഭ​ര​ണ​ഘ​ട​ന​യെ ഹൈ​ജാ​ക്ക് ചെ​യ്യാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ഇ​തോ​ടെ സ്പീ​ക്ക​ർ ഇ​ട​പെ​ട്ടു. എ​ന്നാ​ൽ സം​സാ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തി. എ​ല്ലാം സം​സാ​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​മെ​ന്നും എ​ല്ലാ​വ​ർ​ക്കും സ​മ​യം ല​ഭി​ക്കു​മെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.

ബി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​വ​ദി​ച്ചാ​ൽ അ​ല്ലേ ച​ർ​ച്ച ന​ട​ക്കൂ​വെ​ന്നും ബി​ല്ലി​നെ​ക്കു​റി​ച്ച് അ​റി​യാ​തെ​യാ​ണ് പ്ര​തി​പ​ക്ഷം സം​സാ​രി​ക്കു​ന്ന​തെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പ​റ​ഞ്ഞു.

National

വനിതാ സംവരണ ബിൽ ഇന്ന് ലോക്സഭയിൽ

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ ഇന്നും വെള്ളിയാഴ്ചയും ചർച്ച നടക്കും. 2029ലെ തെരഞ്ഞെടുപ്പിൽ 33 ശതമാനം സംവരണം നടപ്പാക്കാൻ ലോക്സഭാ സീറ്റുകൾ 850 ആയി വർധിപ്പിക്കുന്നതാണ് ബിൽ.

ബിൽ ഒറ്റക്കെട്ടായി എതിർക്കാൻ കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ പ്രതിപക്ഷം തീരുമാനിച്ച സാഹചര്യത്തിൽ സഭ ഇന്ന് പ്രക്ഷുബ്ധമാകും. 2011ലെ സെൻസസിന്‍റെ അടിസ്ഥാനത്തിൽ ലോക്സഭ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിക്കാനാണ് നീക്കം.

പ്രതിപക്ഷത്തിന്‍റെ എതിർപ്പ് അവഗണിച്ച് മുന്നോട്ടുപോകാനാണ് കേന്ദ്ര സർക്കാരിന്‍റെയും തീരുമാനം. വനിതാ സംവരണത്തിനായി എല്ലാ സംസ്ഥാനത്തും ലോക്സഭ, നിയമസഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കുമെന്നാണ് നേരത്തേ സൂചിപ്പിച്ചിരുന്നത്.

ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർനിർണയിക്കുന്നത് ജനസംഖ്യാ നിയന്ത്രണം മികച്ചരീതിയിൽ നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് ആശങ്ക.

എന്നാൽ, ജനസംഖ്യാനുപാതികമായി വർധനയ്ക്കു പുറമെ സീറ്റുകളിൽ 50 ശതമാനം വർധന കൂടി ഉറപ്പാക്കുന്ന ഫോർമുല പ്രയോഗിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്.

National

വനിതാ സംവരണ ബില്ലിനെ പിന്തുണക്കണം; മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ച് കിരൺ റിജിജു

ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ചർച്ച നടത്തി. മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട ഭേദഗതികൾ പൂർത്തിയാക്കി 2029-ഓടെ വനിതാ സംവരണത്തിന്‍റെ ഗുണഫലം ഉറപ്പാക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഇത് രാഷ്ട്രീയമല്ല മറിച്ച് രാജ്യത്തെ പെൺമക്കൾക്ക് നൽകിയ ഉറപ്പ് നടപ്പാക്കുന്നത്. നാരീശക്തിക്കായി ഒരുമിച്ച് മുന്നേറാമെന്ന് കിരൺ റിജിജു കത്തിൽ പറഞ്ഞു. നടപടികളുടെ പേരിൽ ​ബില്ല് നടപ്പിലാക്കുന്നതിലെ കാലതാമസം നീതി നിഷേധമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

വനിതാ സംവരണ ബില്ലിൽ ഭേദഗതി വരുത്താൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ബിൽ ഭേദഗതി ചെയ്താൽ ലോക്സഭയിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണം 50 ശതമാനമായി വർധിക്കും. 2029 ലെ പൊതുതെരഞ്ഞെടുപ്പിൽ നിയമം പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള കരട് ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

Latest News

Corehub Up